കൊവിഡ്: ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഹൈ കമ്മീഷനുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ സജ്ജമാക്കണം; കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി

Jaihind News Bureau
Wednesday, April 1, 2020

ന്യൂഡല്‍ഹി:  അമേരിക്കയിലും ദുബായിലും ഉള്‍പ്പെടെ  ഒട്ടനവധി ഇടങ്ങളിൽ ഇന്ത്യക്കാർ കൊറോണാ മൂലം മരണപ്പെടുന്ന അതീവഗുരുതരമായ സാഹചര്യത്തിൽ എല്ലാ  അടിയന്തരമായി സജ്ജമാക്കണമെന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോക്ടർ ജയശങ്കറിന് അയച്ച കത്തിലൂടെ ആവഇന്ത്യൻ എംബസി കളും കോൺസുലേറ്റുകളും ഹൈ കമ്മീഷനുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽശ്യപ്പെട്ടു. ഒപ്പം തന്നെ ഇവിടെ എല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊറോണ എമർജൻസി നമ്പറുകൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇനിയും ഒട്ടനവധി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പല രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്നു. അവർക്ക് മതിയായ എല്ലാ സഹായവും എത്തിക്കുവാൻ അതാത് എംബസിയും കോൺസുലേറ്റും തയ്യാറാകണമെന്നും അദ്ദേഹം  കത്തിൽ ആവശ്യപ്പെട്ടു. ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും ആദ്യം ആശ്രയിക്കാൻ സാധിക്കുന്ന സർക്കാർ പ്രതിനിധികൾ എംബസികൾ ആണെന്നും അതിനാൽ തന്നെ സാധ്യമായ എല്ലാ സഹായവും ഏതുസമയത്തും ഇന്ത്യക്കാർക്ക് നൽകുവാനായി എംബസികൾ സദാ സജ്ജമാക്കണം എന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.