കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യാ സഖ്യത്തിന്‍റെ സ്പീക്കർ സ്ഥാനാർത്ഥി; പത്രിക സമർപ്പിച്ചു

 

ന്യൂഡല്‍ഹി: കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യാ സഖ്യത്തിന്‍റെ സ്പീക്കർ സ്ഥാനാർത്ഥി. പത്രിക സമർപ്പിച്ചു. ഓം ബിർലയാണ് എന്‍ഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. എംപിമാരായ മാണിക്യം ടാഗോർ, ദീപീന്ദർ സിംഗ് ഹൂഡ, എ. രാജ, എൻ.കെ. പ്രേമചന്ദ്രൻ, ആന്‍റോ ആന്‍റണി, എം.കെ. രാഘവൻ എന്നിവരോടൊപ്പമെത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

 

 

Comments (0)
Add Comment