പ്രചാരണത്തിരത്തില്‍ കൊടിക്കുന്നില്‍ സുരേഷ്; സ്നേഹോഷ്മള സ്വീകരണം

Jaihind Webdesk
Thursday, March 28, 2019

ആവേശത്തിരയിളക്കി കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ പ്രചാരണം തുടരുന്നു. മാവേലിക്കരയിൽ വിവിധ സ്ഥലങ്ങളിൽ ആവേശകരമായ വരവേൽപ്പാണ് കൊടിക്കുന്നിൽ സുരേഷിന് ലഭിച്ചത്.

രാവിലെ 8 മണിക്ക് തഴക്കരയിൽ നിന്നും പര്യടന പരിപാടി ആരംഭിച്ചു. തഴക്കര വ്യവസായ പാർക്ക് സന്ദർശിച്ചതിന് ശേഷം കല്ലിമേൽ ദയാ ഭവനിലും ശാലോം ഭവനിലുമെത്തി അവിടുത്തെ അന്തേവാസികളെ കണ്ട് കുശലാന്വേഷണം നടത്തി വോട്ട് അഭ്യർത്ഥിച്ചു. ദയാഭവനിലേയും ശാലാം ഭവനിലേയും നിത്യ സന്ദർശകനായ കൊടിക്കുന്നിലിനെ സ്‌നേഹാദരവോടെയാണ് അന്തേവാസികൾ വരവേറ്റത്.

തുടർന്ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജും നൂറനാട് പാറ്റൂർ ശ്രീബുദ്ധാ കോളേജും സന്ദർശിച്ച് വിദ്യാർത്ഥികളോടും അധ്യാപകരോടും വോട്ട് തേടിയ ശേഷം നൂറനാട്, വള്ളിക്കുന്നം മേഖലകളിലെ വിവിധ കശുവണ്ടി ഫാക്ടറികൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കശുവണ്ടി തൊഴിലാളികളിൽ നിന്നും മുൻ കേന്ദ്ര തൊഴിൽ സഹമന്ത്രി കൂടിയായിരുന്ന കൊടിക്കുന്നിലിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

തുടർന്ന് വിവിധ കോൺവെന്‍റുകൾ, പള്ളികൾ, ദേവാലയങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം മാവേലിക്കര, നൂറനാട്, വള്ളികുന്നം, ചാരുംമൂട്, ആദിക്കാട്ടുകുളങ്ങര, താമരക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ കടകമ്പോളങ്ങളിലെത്തി കച്ചവടക്കാരോടും വഴിയാത്രക്കാരോടും ബസ് യാത്രക്കാരോടും മറ്റും വോട്ട് അഭ്യർത്ഥിച്ചു. സ്നേഹോഷ്മള സ്വീകരണമാണ് എല്ലായിടങ്ങളിലും കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ചത്.