പ്രധാനമന്ത്രി പദത്തിന് യോജിക്കാത്ത പ്രചരണമാണ് മോദി നടത്തിയത്; ഓരോ തന്ത്രങ്ങള്‍ കാട്ടി അധികാരം നിലനിര്‍ത്തുവാന്‍ മോദി ശ്രമിക്കും, ധ്യാനം അതിന്‍റെ ഭാഗം: വിമർശിച്ച് കൊടിക്കുന്നില്‍ സുരേഷ്

 

തിരുവനന്തപുരം: ഇന്ത്യ സഖ്യം കേവല  ഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന്  കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ്. കേരളത്തില്‍ 20 ല്‍ 20 സീറ്റും യുഡിഎഫ് നേടും.  ഭരണവിരുദ്ധ വികാരം ശക്തമായി കേരളത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി പദത്തിന് യോജിക്കാത്ത പ്രചരണമാണ് മോദി നടത്തിയത്. ഓരോ തവണയും ഓരോ തന്ത്രങ്ങള്‍ കാട്ടി അധികാരം നിലനിര്‍ത്തുവാന്‍ മോദി ശ്രമിക്കുമെന്നും  അതിന്‍റെ ഭാഗമാണ് ധ്യാനമെന്നും കൊടിക്കുന്നില്‍ സുരേഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment