സൗദി ഓജർ കമ്പനി അടച്ചുപൂട്ടിയതിനാൽ പ്രതിസന്ധിയിലായ മലയാളികളുടെ കാര്യത്തില്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് കൊടിക്കുന്നില്‍ സുരേഷ്

Jaihind News Bureau
Thursday, August 1, 2019

സൗദി ഓജർ കമ്പനി അടച്ചുപൂട്ടിയതിനാൽ ജോലി നഷ്ടപ്പെട്ട മലയാളികൾക്ക് അടിയന്തിരമായി കേന്ദ്ര സർക്കാർ ഇടപെട്ട് ആനുകൂല്യങ്ങൾ നേടിക്കൊടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ലോക്‌സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. ഏകദേശം അഞ്ഞൂറോളം മലയാളികൾ ഉൾപ്പെടെ പതിനൊന്നായിരത്തോളം ഭാരതീയരാണ് മൂന്നു വർഷം മുൻപ് സൗദി ഓജർ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതോടെ പ്രതിസന്ധിയിലായത്. ഈ വിഷയത്തിൽ സാധ്യമായെതെല്ലാം ചെയ്യുമെന്ന് മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് സഭയിൽ പ്രസ്താവിച്ച കാര്യം കൊടിക്കുന്നിൽ സുരേഷ് സൂചിപ്പിച്ചു.