കൊടകര കുഴൽപ്പണക്കേസിലെ ധർമ്മരാജൻ സ്പിരിറ്റ് കടത്ത് കേസിലും പ്രതിയെന്ന് വിവരം. ഏഴ് ദിവസം ജയിലിലും കിടന്നിട്ടുണ്ട്. സുൽത്താൻ ബത്തേരി, പന്നിയങ്കര സ്റ്റേഷനുകളിലാണ് ധർമ്മരാജന് എതിരെ കേസുകളുള്ളത്. ധർമ്മരാജന്‍ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു.
പണം നഷ്ടമായതിന് പിന്നാലെ ധര്‍മ്മരാജന്‍ നിരവധി ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ മകന്‍റെ ഫോണിലേക്കും ധര്‍മ്മരാജന്‍ വിളിച്ചിരുന്നു. ഇത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ധര്‍മ്മരാജന്‍ ബിജെപിക്കാരന്‍ തന്നെയാണെന്നും അതുകൊണ്ടുതന്നെ അയാളുടെ കോള്‍ ലിസ്റ്റില്‍ ബിജെപിക്കാരുണ്ടാകുമെന്നുമായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രതികരണം.