കുഴല്‍പ്പണക്കേസ് : പണം തിരികെ വേണമെന്ന ധർമരാജന്‍റെ ഹർജി കോടതി മടക്കി

Jaihind Webdesk
Wednesday, June 9, 2021

തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ പരാതിക്കാരനായ ധർമരാജന്‍റെ ഹർജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി മടക്കി. കവർച്ച ചെയ്യപ്പെട്ട പണം തന്‍റേതാണെന്നും വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടാണ് ധർമരാജൻ ഹർജി നൽകിയിരുന്നത്.
സാങ്കേതിക പിഴവ് കാരണമാണ് ഹർജി മടക്കിയത്. പിഴവുകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.