കൊടകര കുഴൽപ്പണക്കേസ് : ആറാം പ്രതിയില്‍ നിന്നും 9 ലക്ഷം കണ്ടെത്തി ; ബിജെപി നേതാവിനെ ചോദ്യംചെയ്യുന്നു

Jaihind Webdesk
Wednesday, May 26, 2021

 

തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തു. തൃശൂർ വെള്ളാങ്ങല്ലൂരിലെ വീട്ടിലെ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. കവർച്ചക്ക് ശേഷം മാർട്ടിൻ കാറും സ്വർണവും വാങ്ങിയതായും കണ്ടെത്തി. കവർച്ച നടന്ന ശേഷം മൂന്ന് ലക്ഷം രൂപക്ക് ഇന്നോവ കാർ വാങ്ങി.
നാല് ലക്ഷം ബാങ്കിൽ അടച്ചു. മൂന്നര ലക്ഷം രൂപയുടെ സ്വർണം വാങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് സംഘം ഇതുവരെ ഒരു കോടി പതിനഞ്ച് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്.