കൊടകര കുഴല്‍പ്പണം: രേഖകളുണ്ട്, പണം വിട്ടുനല്‍കണമെന്ന് ധർമ്മരാജന്‍; ഹർജി ഇന്ന് പരിഗണിക്കും

Jaihind Webdesk
Wednesday, August 4, 2021

 

തൃശൂർ : കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ പൊലീസ് പിടിച്ചെടുത്ത 1.4 കോടി രൂപയും കാറും വിട്ടു കിട്ടാനായി കേസിലെ പരാതിക്കാരൻ ധർമ്മരാജൻ നൽകിയ ഹർജി ഇരിങ്ങാലക്കുട കോടതി ഇന്ന് പരിഗണിക്കും. പിടിച്ചെടുത്ത പണത്തിന് രേഖകൾ ഉണ്ടെന്നും അതിനാൽ വിട്ടുകിട്ടണം എന്നുമാണ് ഹർജിയിലെ ആവശ്യം.

എന്നാൽ കഴിഞ്ഞ രണ്ട് തവണ ഹർജി പരിഗണിച്ചപ്പോഴും രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് കഴിഞ്ഞിരുന്നില്ല. ധർമ്മരാജന്‍റെ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പണം ബിജെപിയുടേതാണെന്നും പരപ്രേരണ മൂലമാണ് ധർമ്മരാജൻ ഹർജി നൽകിയതെന്നുമാണ് പ്രോസിക്യൂഷൻ വാദം.