കൊടകര കുഴല്‍പ്പണക്കേസ്: ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തൃശൂർ: കൊടകര കുഴല്‍പ്പണ കേസിലെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.

ഷുക്കൂർ, അബ്ദുൾ റഹീം, മുഹമ്മദ് അലി, സുജീഷ്, ദീപക്, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. അതേസമയം പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്ന ധര്‍മ്മരാജന്‍റെ ഹർജി കോടതി ജൂലൈ 20ലേക്ക് മാറ്റി. പണത്തിന്‍റെ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് ധർമ്മരാജൻ  കോടതിയിൽ ആവശ്യപ്പെട്ടു.

Comments (0)
Add Comment