പ്രതിപക്ഷ നേതാവ് അന്ന് പറഞ്ഞു ‘കൊടകരയിലും ഒത്തുതീര്‍പ്പ് കച്ചവടത്തിന് സാധ്യത’; വീണ്ടും ചര്‍ച്ചയായി സഭയിലെ വാക്കുകള്‍ | VIDEO

Jaihind Webdesk
Friday, July 16, 2021

 

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഎം-ബിജെപി ഒത്തുതീര്‍പ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളുടെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ കൊടകരയില്‍ ഒത്തുതീര്‍പ്പ് ശ്രമം ന്യായമായും സംശയിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍. പൊലീസ് ശരിയായ രീതിയില്‍ അന്വേഷിക്കുന്നില്ലെന്നും അന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു. ബിജെപി സംസ്ഥാന നേതാക്കളടക്കം ഉള്‍പ്പെട്ട കേസില്‍ പിണറായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയാറായേക്കുമെന്ന പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ജൂണ്‍ 7 ന് നടന്ന സഭാസമ്മേളനത്തിനിടെയായിരുന്നു പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി പ്രവര്‍ത്തകരെ ഒഴിവാക്കി പൊലീസ് പ്രതിപ്പട്ടിക തയാറാക്കിയതോടെ കേസിലെ ഒത്തുതീര്‍പ്പ് വ്യക്തമായിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെ ചോദ്യം ചെയ്തെങ്കിലും ഇവരില്‍ ഒരാള്‍ പോലും പ്രതിയാകില്ല.

 

വീഡിയോ കാണാം :

 

https://www.facebook.com/JaihindNewsChannel/videos/260370782088611