കുഴൽപ്പണക്കേസ് : 10 ദിവസത്തിനകം നിലപാട് അറിയിക്കണമെന്ന് ഇ.ഡിക്ക് ഹൈക്കോടതി നിർദേശം

Jaihind Webdesk
Friday, June 4, 2021

കൊച്ചി : കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന ഹർജിയിൽ എൻഫോഴ്സ്മെന്‍റ് സാവകാശം തേടി. കേസ് ഏറ്റെടുക്കുന്നതിൽ നിലപാട് അറിയിക്കാൻ സമയം വേണമെന്ന് ഇ ഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് 10 ദിവസത്തിനകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ലോക്താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂര്‍ ആണ് ഹര്‍ജി നല്‍കിയത്.

കള്ളപ്പണത്തിന്‍റെ സ്രോതസ്സ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. കുഴൽപ്പണക്കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന ഹർജിയിൽ സാവകാശം തേടി ഇ.ഡി