ലോക്ക്ഡൗണ്‍ ഇനി ഞായറാഴ്ചകളില്‍ മാത്രം; പുതിയ ഇളവുകള്‍ അറിയാം

Jaihind Webdesk
Wednesday, August 4, 2021

 

തിരുവനന്തപുരം : ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ ഇനി ഞായറാഴ്ചകളില്‍ മാത്രം. ടിപിആര്‍ മാനദണ്ഡം മാറ്റി. പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു. നൂറുപേരില്‍ എന്നതിന് പകരം ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം വന്നെന്ന് കണക്കാക്കും. 60ന് മുകളിലുള്ള കിടപ്പ് രോഗികള്‍ക്ക് സമയബന്ധിതമായി വാക്സിന്‍ നൽകുമെന്നും മന്ത്രി അറിയിച്ചു.

പുതിയ നിയന്ത്രണങ്ങള്‍ :

ആഴ്ചയില്‍ ആറ് ദിവസവും കടകള്‍ തുറക്കാം, പ്രവൃത്തി സമയം രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് വരെ

25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിക്കണം

ലോക്ക്ഡൗണ്‍ ഇനി ഞായറാഴ്ച മാത്രം

ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം

കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം

ഒരു പ്രദേശത്ത് ആയിരം പേരില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടായാല്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

മറ്റുള്ള ഇടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഞായറാഴ്ച ലോക്ക്ഡൗണില്‍ ഇളവ്‌

സ്വാതന്ത്ര്യദിനത്തിനും അവിട്ടത്തിനും ഞായറാഴ്ച ലോക്ക്ഡൗണില്ല

ഓണത്തിന്‍റെ തിരക്ക് കണക്കിലെടുത്ത് 22-ാം തീയതി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും

സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.