ലഹരിക്കടത്ത് മതത്തിന്‍റെ തലയില്‍ കെട്ടിവെക്കേണ്ട ; തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത് : കെ.മുരളീധരന്‍

Jaihind Webdesk
Sunday, September 12, 2021

മലപ്പുറം : ലഹരിക്കടത്ത് മതത്തിന്റേയും ജാതിയുടേയും തലയില്‍ കെട്ടിവെക്കേണ്ടെന്ന് കെ.മുരളീധരന്‍ എം.പി. ഇങ്ങനെയുള്ള മാഫിയയില്‍ എല്ലാ വിഭാഗക്കാരുമുണ്ട്. ഏതെങ്കിലും മതത്തിനെതിരെ ആരോപിക്കുമ്പോള്‍ സൗഹാര്‍ദ്ദം തകരും. ബിഷപ്പിനെ ആക്രമിക്കുകയല്ല, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ബിഷപ്പിനെ സംരക്ഷിക്കാന്‍ വിശ്വാസികളുണ്ട്. അതിന് സംഘപരിവാര്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന് സഹായം കിട്ടുന്ന നടപടി ഉണ്ടാകരുത്. തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ ചര്‍ച്ചചെയ്ത് അവസാനിപ്പിക്കണമെന്നും തർക്കങ്ങള്‍ പരിഹരിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.