ലോക്ഡൗണിനെ തുടര്‍ന്ന് കർഷകർ പ്രതിസന്ധിയില്‍, കാർഷിക മേഖലയിൽ ഇളവുകൾ അടിയന്തരമായി പ്രഖ്യാപിക്കണം: കെ.മുരളീധരൻ എം പി

Jaihind News Bureau
Thursday, April 23, 2020

 

കോഴിക്കോട്: കാർഷിക മേഖലയിൽ ഇളവുകൾ അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെ.മുരളീധരൻ എം പി. ലോക്ഡൗൺ നിബന്ധനകൾ മൂലം കർഷകർ വളരെയധികം പ്രതിസന്ധിയിലാണ്. വിളഞ്ഞു നിൽക്കുന്ന കാർഷിക വിളകൾ യഥാസമയം ശേഖരിക്കാൻ കർഷകർക്ക് കഴിയുന്നില്ല. ഇതേതുടര്‍ന്ന് വിളകൾ നശിക്കുകയും കർഷകർക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്യുന്നു. അതിനാൽ കാർഷിക വിളകൾ ശേഖരിക്കാനും വിൽപ്പന നടത്താനും കർഷകരെ സഹായിക്കുന്ന രീതിയിൽ കാർഷിക മേഖലയിൽ ഇളവുകൾ വരുത്തണമെന്ന് കെ മുരളീധരൻ എം പി വടകരയിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.