കേസ് രാഷ്ട്രീയപ്രേരിതം , ഗൂഢാലോചനക്ക് പിന്നിൽ മുഖ്യമന്ത്രി : കെ.എം.ഷാജി

Jaihind News Bureau
Thursday, January 7, 2021

 

കണ്ണൂർ : തനിക്കെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയപ്രേരിതമെന്ന് കെ.എം.ഷാജി എംഎല്‍എ.  മുഖ്യമന്ത്രിയാണ് ഗൂഢാലോചനക്ക് പിന്നിൽ. കേസിൽ ഒരു തെളിവും ഇല്ലെന്ന ഉറച്ച ബോധ്യമുണ്ട്. ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുണ്ട്.  ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി. വീണ്ടും ചോദ്യം ചെയ്യാനുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.