പിണറായി കേരളത്തിന്‍റെ അന്തകവിത്ത് ; കേസ് രാഷ്ട്രീയപ്രേരിതം : കെ.എം ഷാജി

Jaihind News Bureau
Friday, February 12, 2021

 

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്  കെ.എം ഷാജി എം.എൽ.എ. പിണറായി കേരളത്തിന്‍റെ അന്തകവിത്താണ്. കേരളത്തിനെ തകര്‍ക്കാനുള്ളതെല്ലാം അദ്ദേഹത്തിന്‍റെ കെെയ്യില്‍ ഉണ്ട്. തന്നെ ജയിലിടയ്ക്കാനുള്ള കഴിവൊന്നും പിണറായിക്കില്ലെന്നും കെ.എം ഷാജി പറഞ്ഞു. വി.എസ് അച്യുതാനന്ദനടക്കമുള്ള മറ്റ് സി.പി.എം നേതാക്കളെ കുറിച്ച് ഇതുവരെ ഇത്തരത്തിൽ പറഞ്ഞിട്ടില്ല. പക്ഷെ പിണറായിയെ പോലെ രാഷ്ട്രീയവൈരം കാണിക്കുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാൻ പിണറായിക്ക് കഴിയുമായിരിക്കും. പക്ഷെ കേസ് തെളിയിക്കേണ്ടത് കോടതിയിലാണ്. അതിനുള്ള കഴിവൊന്നും പിണറായി വിജയനില്ലെന്നും ഷാജി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ സ്ഥിതി ഇല്ലാതിരുന്നിട്ടു കൂടി അഴിക്കോട് ജയിക്കാൻ തനിക്ക് കഴിഞ്ഞുവെന്നും അഴിക്കോട് തന്‍റെ സുരക്ഷിത മണ്ഡലമാണെന്നും കെ.എം ഷാജി പറഞ്ഞു.