എക്കാലവും ആര്‍എസ്എസ് ബന്ധം സിപിഎമ്മിന്: കെ മുരളീധരന്‍ എംപി

Jaihind News Bureau
Monday, July 11, 2022

കോഴിക്കോട് : സി.പി.എമ്മിനാണ് ആര്‍എസ്എസ് ബന്ധമെന്ന് കെ.മുരളീധരന്‍ എം.പി. ആര്‍.എസ്.എസിനെതിരായ നിലപാടാണ് അന്നും ഇന്നും കോണ്‍ഗ്രസിനെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ വേട്ടക്കാരന്‍ ആരാണെന്ന് കോടതി കണ്ടെത്തട്ടെ. യുട്യൂബ് ചാനല്‍ വഴി പറഞ്ഞ കാര്യങ്ങള്‍ കോടതിയിലാണ് പറയേണ്ടത്. ഇരക്കൊപ്പമാണ് താന്‍ എപ്പോഴും. അതിജീവിതയ്ക്ക് നീതി ലഭിക്കണം. കോടതിയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.