കിഫ്ബിക്ക് വന്‍ ചെലവാണ്‌! കെ.എം. എബ്രഹാമിന് ചട്ടങ്ങള്‍ ലംഘിച്ച് വന്‍ ശമ്പളം; സൗകര്യങ്ങള്‍ പരിധിയില്ലാതെ

Jaihind News Bureau
Thursday, September 19, 2019

കിഫ്ബി സിഇഒ ആയി കെ.എം എബ്രഹാമിനെ നിയമിച്ചത് സർവീസ് ചട്ടങ്ങൾ ലംഘിച്ചുള്ള വൻ ശമ്പളം നൽകിയാണെന്ന് തെളിഞ്ഞു. മാനദണ്ഡങ്ങൾ ലംഘിച്ച് ചട്ടവിരുദ്ധമായി ഓരോ മാസവും കെ.എം എബ്രഹാം കൈപറ്റുന്നത് ഒരു ലക്ഷത്തിലധികം രൂപയാണ്. എബ്രഹാമിനെ നിയമിച്ചത് ചീഫ് സെക്രട്ടറിയായിരിക്കെ വാങ്ങിയതിനേക്കാൾ കൂടിയ ശമ്പളമാണ് ഏബ്രഹാം കൈപറ്റുന്നത്.

1-1.2018 മുതലാണ് കെ.എം എബ്രാഹ്മിന്‍റെ നിയമനം. കെ എം എബ്രഹാമിന് അവസാനം ലഭിച്ച ശമ്പളം 2.25 ലക്ഷം രൂപയാണ്. ഇതിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന പെൻഷൻ കുറച്ച ശേഷമുള്ള തുകമാത്രമേ വേതനമായി കൈപറ്റാൻ അർഹതയുള്ളൂ. എന്നാൽ രണ്ടേമുക്കാൽ ലക്ഷം രൂപയാണ് കിഫ്ബിയുടെ സിഇഒ ആയിരിക്കെ കെ എം എബ്രഹാം കൈപ്പറ്റുന്നത്. പ്രതിവർഷം പത്ത് ശതമാനം വർധനവ് ലഭിക്കുമെന്നും നിയമന ഉത്തരവിൽ പറയുന്നു. കൂടാതെ ടെലിഫോൺ അലവൻസ് പരിധിയില്ലാത്ത ഇന്റർ നെറ്റ് വാഹന സൗകര്യം തുടങ്ങിയ ആനുകല്യങ്ങളും ഉണ്ട്. സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് കെഎം എബ്രഹാമിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

സർക്കാർ സർവീസിൽ നിന്ന് പെൻഷൻ പറ്റിയവർ അവസാനം വാങ്ങിയ ശമ്പളത്തിൽ നിന്ന് നിലവിലെ പെൻഷൻ കുറച്ച് വരുന്ന തുക മാത്രമേ പുനർനിയമനത്തിലെ വേതനമായി വാങ്ങാവൂ എന്ന ചട്ടമാണ് കെ എം എബ്രഹാമിന്‍റെ കാര്യത്തിൽ ലംഘിച്ചത്. 22-4-2016 ൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ കെ എം എബ്രഹാം തന്നെയാണ് ഇത്തരത്തിലുള്ള ഉത്തരവ് പുറത്തിറക്കിയത്. ഈ നിയമം തന്നെയാണ് കെ എം എബ്രഹാമിന്‍റെ കാര്യത്തിൽ ലംഘിക്കപ്പെട്ടത്. സർക്കാർ സർവീസിൽ നിന്നും വിരമിച്ച വ്യക്തിക്ക് പുനർ നിയമനം നൽകുമ്പോൾ പെൻഷൻ തുക കുറച്ച ശേഷമാണ് ശബളം നിശ്ചയിക്കുന്നത്. ഇത് ഒഴിവാക്കാൻ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 80000 രുപയക്ക് കെ.ജി ജയ് പ്രകാശിനെ കിഫ്ബിയിൽ മീഡിയ കോ ഓർഡിനേറ്ററായി നിയമിച്ചത് വിവാദമായിരുന്നു. കിഫ്മ്പെയിൽ സി.എ.ജി ഓഡിറ്റിന് തയാറകാത്ത സർക്കാർ നിലപാടും ഈ നിയമനങ്ങളും തമ്മിൽ കുട്ടി വായക്കേണ്ടത് ഉണ്ട്