ഖാദർ കമ്മറ്റി റിപ്പോർട്ട് രാഷ്ടീയ പ്രേരിതം : കെ എം അഭിജിത്ത്

Jaihind Webdesk
Friday, May 31, 2019

ഖാദർ കമ്മറ്റി റിപ്പോർട്ട് രാഷ്ടീയ പ്രേരിതമാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത്. സർക്കാർ അംഗീകരിച്ച റിപ്പോർട്ടിന്‍റെ പൂർണ രൂപം പുറത്തുവന്ന ശേഷം കെ എസ് യു ഹൈക്കോടതിയെ സമീപിക്കും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഗുണകരമായ റിപ്പോർട്ടല്ല ഇതെന്നും പൂർണമല്ലാത്ത റിപ്പോർട്ടാണ് സർക്കാർ ധൃതിയിൽ നടപ്പാക്കാൻ പോകുന്നതെന്നും അഭിജിത്ത് കുറ്റപ്പെടുത്തി.

ഖാദർ കമ്മറ്റി റിപ്പോർട്ട് രാഷ്ടീയ പ്രേരിതം മാത്രമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഗുണകരമാകില്ലെന്നും അഭിജിത്ത് പറഞ്ഞു. ക്വാളിറ്റി എജ്യൂക്കേഷനെപ്പറ്റി ഒന്നും പറയാതെ വിദ്യാഭ്യാസ മേഖലയിലെ ഘടനയെ പറ്റി മാത്രമാണ് ഇതില്‍ പറയുന്നത്. പൂർണമല്ലാത്ത റിപ്പോർട്ടാണ് സർക്കാർ ധൃതിയിൽ നടപ്പാക്കാൻ പോകുന്നതെന്നും സർക്കാർ അംഗീകരിച്ച റിപ്പോർട്ടിന്‍റെ പൂർണ രൂപം പുറത്തുവന്ന ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ എം അഭിജിത്ത് വ്യക്തമാക്കി.