കെ.കെ ശൈലജയും പുറത്ത്, മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ; എം.ബി രാജേഷ് സ്പീക്കര്‍

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങള്‍. കെ.കെ ശൈലജയെയും മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. എം.ബി രാജേഷ് സ്പീക്കറാകും. അപ്രതീക്ഷിത നീക്കത്തിലൂടെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ.കെ ശൈലജയെ ഉള്‍പ്പെടെ നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാര്‍ട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയാറാക്കിയത്. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരായി. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവിനും കെ.എന്‍. ബാലഗോപാലിനും ഇടം ലഭിച്ചു.

എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി രാജീവ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുറഹ്‌മാന്‍ എന്നിവരാണ് സിപിഎമ്മിന്‍റെ മന്ത്രിമാര്‍. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർട്ടി വിപ്പായി കെ.കെ ശൈലജയെയും പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു.

Comments (0)
Add Comment