എ.എൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്ത്, ചോദ്യം ചെയ്യാതെ പോലീസും ആഭ്യന്തരവകുപ്പും ഒളിച്ച് കളിക്കുന്നു: കെ.കെ രമ

Jaihind Webdesk
Friday, June 21, 2019

സി.ഒ.ടി നസീറിനു നേരെയുള്ള ആക്രമണത്തിൽ എ.എൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്ത്, ചോദ്യം ചെയ്യാതെ പോലീസും ആഭ്യന്തരവകുപ്പും ഒളിച്ച് കളിക്കുകയാണെന്ന് കെ.കെ രമ. സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമായിരുന്നു നസീറിനു നേരെ നടന്നത്. കളവ് പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും ആർ.എം.പി നേതാവ് കെ.കെ രമ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് അവർ സി.ഒ.ടി നസീറിനെ ആക്രമിച്ചതെന്നും, എന്നാൽ ഭാഗ്യം കൊണ്ട് നസീർ രക്ഷപ്പെടുകയായിരുന്നെന്നും കെ.കെ.രമ പറയുന്നു. അക്രമത്തിന് നിർദ്ദേശം നൽകിയത് എ.എൻ ഷംസീർ എംഎൽഎയാണെന്ന ഇരയുടെ മൊഴി അട്ടിമറിക്കാനാണ് പോലീസ് നീക്കം. പിടികൂടിയ പ്രതികളിൽ കേസൊതുക്കാൻ ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതായും കെ.കെ രമ വടകരയിൽ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ഷംസീർ എംഎൽഎ നടത്തിയ അഴിമതി ചോദ്യം ചെയ്തതാണ് നസീറിനു നേരെയുള്ള കൊലപാതക ശ്രമത്തിന് കാരണം. ഷംസീറിനെ പോലീസ് ചോദ്യം ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും കെ.കെ രമ പറഞ്ഞു.

teevandi enkile ennodu para