മുന്‍ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്നു കെ.കെ.രാമചന്ദ്രന്‍ മാസ്റ്റർ അന്തരിച്ചു

Jaihind News Bureau
Thursday, January 7, 2021

കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.കെ. രാമചന്ദ്രൻ മാസ്റ്റർ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ  പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.

എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. 27 വർഷം ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു.  ആറ് തവണ നിയമസഭയിലെത്തിയ അദ്ദേഹം എ.കെ. ആന്‍റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്‍പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.  1995-96 കാലത്ത്‌ കേരളത്തിന്‍റെ  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും , ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന ചുമതലകൾ വഹിച്ചു. 2004-ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്. വയനാട്ടിൽ നിന്നുള്ള നേതാവായിരുന്ന ഇദ്ദേഹം കോഴിക്കോട് കക്കോടിയിലെ മകൻ്റെ വീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ചിരുന്നത്.