യൂത്ത് കോൺഗ്രസ്സിന്‍റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സുരക്ഷയ്ക്കായ് വീട്ടിൽ ഇരിക്കാം നമുക്ക് ഒരുക്കാം അടുക്കളത്തോട്ടം എന്ന പദ്ധതിക്ക് കാലടിയിൽ തുടക്കമായി.റോജി എം.ജോൺ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.
മാണിക്കമംഗലം കുഴിയംപ്പാടം കെ.ടി.മാത്യൂ, മേരിമാത്യൂ എന്നീ കർഷക ദമ്പതികൾക്ക് പച്ചക്കറി വിത്തുകളും തൈകളും നൽകി കൊണ്ടാണ് റോജി.എം. ജോൺ എം.എൽ.എ പദ്ധതിക്ക് തുടക്കം കുറിച്ചത്. ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കുന്ന കുടംബാംഗങ്ങൾക്ക് വളരെ ക്രിയാത്മകമായി ചെയ്യാവുന്ന കാര്യമാണ് നമുക്ക് ഒരുക്കാം അടുക്കളത്തോട്ടം എന്ന യൂത്ത് കോൺഗ്രസിന്‍റെ പദ്ധതി എന്ന് റോജി എം.ജോൺ പറഞ്ഞു
തുടക്കത്തിൽ 1000 കുടുംബകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുക. സൗജന്യ റേഷൻ വാങ്ങുന്നവർക്ക് അതിനൊപ്പം പച്ചക്കറി വിത്തുകളും തൈകളും നൽകുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ്.എസ്സ്. ദർശൻ അറിയിച്ചു. അടുത്ത ഓണക്കാലമാവുമ്പോഴേക്കും പ്രദേശത്തെ വീടുകളിൽ ജൈവ പച്ചക്കറി കൃഷി വിപുലമാക്കുകയാണ് പദ്ധതിക്കൊണ്ട് യൂത്ത് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസ്സ് നേതാളായ റോബിൻ അറയ്ക്കൽ, ബിനോയ് കൂരൻ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.