റായ്ബറേലി/ഉത്തർപ്രദേശ്: അമേഠിയില്‍ കെ.എൽ. ശർമ്മയുടെ സ്ഥാനാർത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എൽ. ശർമ്മ അമേഠിയിൽ മികച്ച സ്ഥാനാർത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശർമ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.
അമേഠിയിലെ സ്ഥാനാർത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാൽ ശർമ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവർത്തനം ആരംഭിച്ച താന്‍ അമേഠിയിൽ കഴിഞ്ഞ നാൽപ്പത് വർഷമായി പ്രവർത്തിക്കുന്നു. സ്ഥാനാർത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയിൽ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.