ബിഹാറിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലേക്ക്; കീര്‍ത്തി ആസാദിന്റെ രംഗപ്രവേശം രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍

Jaihind Webdesk
Sunday, February 10, 2019

ബിഹാറിലെ എം.പി.യും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരുന്നു. ഫെബ്രുവരി 15-ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടി പ്രവേശനം.
ബിഹാറിലെ ദര്‍ബംഗയില്‍നിന്ന് മൂന്നുതവണ ലോക്സഭയിലെത്തിയ കീര്‍ത്തി ആസാദ് 2015 മുതല്‍ ബി.ജെ.പിയുമായി അകല്‍ച്ചയിലാണ്. കേന്ദ്രമന്ത്രി അരുണ്‍ ജെയറ്റ്ലിക്കെതിരെ വിമര്‍ശനമുന്നയിച്ചതിന് സസ്‌പെന്‍ഷന്റ് ചെയ്തിരുന്നു. തുടര്‍ന്ന് ബി.ജെ.പി. വിമതനായി നിലകൊണ്ട അദ്ദേഹം കോണ്‍ഗ്രസിലേക്കോ ആര്‍.ജെ.ഡിയിലേക്കോ ചേക്കേറുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കീര്‍ത്തി ആസാദിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.