കിരണ്‍ കുമാർ അറസ്റ്റില്‍ ; സ്ത്രീധനപീഡന മരണം അടക്കം വകുപ്പുകള്‍ ; വിസ്മയയെ മുന്‍പും മർദ്ദിച്ചെന്ന് മൊഴി

Jaihind Webdesk
Tuesday, June 22, 2021

കൊല്ലം : ശാസ്താംകോട്ട പോരുവഴിയിലെ വിസ്മയയുടെ മരണത്തില്‍ ഭർത്താവ് കിരണ്‍ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാർഹികപീഡനം, സ്ത്രീധന പീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. മോട്ടോർ വാഹന വകുപ്പില്‍ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍.

അതേസമയം സംഭവത്തിലെ ക്രൂരത തുറന്നുപറഞ്ഞ് കിരണിന്‍റെ മൊഴി. വിസ്മയയെ മർദ്ദിക്കുമായിരുന്നെന്ന് കിരണ്‍ മൊഴി നല്‍കി. മരിക്കുന്ന അന്ന് മാത്രം മർദ്ദിച്ചില്ല, എന്നാല്‍ അന്ന് വഴക്കുണ്ടായി. വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞു. നേരെ പുലരട്ടെയെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ശുചിമുറിയിലേക്ക് പോയി വിസ്മയ തൂങ്ങിമരിച്ചെന്നും കിരണിന്‍റെ മൊഴി. വിസ്മയയുടെ വീട്ടുകാർ നല്‍കിയ കാറിനെച്ചൊല്ലി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ പലതവണ വഴക്കുണ്ടായെന്നും കിരണ്‍.