ആർ എസ് വിമലിന്‍റെ യുണൈറ്റഡ് ഫിലിം കിങ്ഡം വി.എഫ്.എക്‌സ് സ്റ്റുഡിയോ തിരുവനന്തപുരത്ത്

Jaihind News Bureau
Tuesday, December 22, 2020

സംവിധായകൻ ആർ എസ് വിമലിന്‍റെ യുണൈറ്റഡ് ഫിലിം കിങ്ഡം വി.എഫ്.എക്‌സ് സ്റ്റുഡിയോ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ചു.

അന്താരാഷ്ട്ര തലത്തിലുള്ള എ.ഐ സോൾവ് ലണ്ടനുമായി ചേർന്നാണ് സംവിധായകൻ ആർ.എസ് വിമലിൻ്റെ യു.എഫ്.കെ. വി എഫ് എക്സ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. വലിയ താര നിരയാണ് ഉദ്ഘാടന ചടങ്ങിനായെത്തിയത്.

സ്റ്റുഡിയോ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റുഡിയോയുടെ ഫെയ്ബുക്ക് പേജിൻ്റെ ലോഞ്ച് നടൻ സണ്ണി വെയിൻ നിർവഹിച്ചു.

പ്രീ വിശ്വലൈസേഷൻ സ്റ്റുഡിയോയടക്കമുള്ള സംവിധാനങ്ങൾ സ്റ്റുഡിയോയിൽ ഒരുക്കിയിട്ടുണ്ട്. പുതിയ തുടക്കം ഏറെ പ്രതീക്ഷയോടെയാണ് സംവിധായകൻ ആർ.എസ്.വിമൽ നോക്കി കാണുന്നത്.

ആശംസകളുമായി നടൻ വിജയ് ബാബു, ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രം സോൾമേറ്റ്സിൻ്റെ പുതുമുഖ നായിക ലക്ഷ്മി, ഗുണരഞ്ജൻ ഷെട്ടി, ഉദയ് ഷെട്ടി തുടങ്ങിയവരും ചടങ്ങിലെത്തി