തെളിവ് നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയതോ? മന്‍സൂർ കൊലക്കേസ് പ്രതിയുടെ മരണത്തില്‍ സംശയമെന്ന് കെ സുധാകരന്‍

Jaihind Webdesk
Saturday, April 10, 2021

കണ്ണൂര്‍ : പാനൂർ മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ചതില്‍ സംശയമുണ്ടെന്ന് കെ സുധാകരന്‍ എം.പി. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയമുണ്ട്. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫസല്‍ വധക്കേസിലെ രണ്ടു പ്രതികള്‍ ഇത്തരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന് കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട മന്‍സൂറിന്‍റെ വീട് യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. സിപി എമ്മിന്‍റെ അരുംകൊല രാഷ്ട്രീയത്തിനെതിരെയും പോലീസിന്‍റെ പക്ഷപാത സമീപനത്തിനെതിരെയും കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.