കിഫ്ബി സിഇഒ കെ.എം എബ്രാഹാമിന് സ്വകാര്യ സ്ഥാപനത്തിൽ ഉന്നത പദവി

Jaihind News Bureau
Friday, September 20, 2019

കിഫ്ബി സിഇഒ കെ.എം എബ്രാഹാമിന് സ്വകാര്യ സ്ഥാപനത്തിൽ ഉന്നത പദവിയിൽ പ്രവർത്തിക്കുന്നത് വിവാദമാകുന്നു. ലക്ഷങ്ങൾ ശമ്പളം വാങ്ങി കിഫ് ബിയിൽ സി.ഇ.ഒ പദവിയിൽ തുടരുമ്പോഴാണ് സ്വകാര്യ സ്ഥാപനത്തിലും കെ.എം എബ്രാഹാം ഉന്നത സ്ഥാനം വഹിക്കുന്നത്.

മുത്തുറ്റ് ക്യാപിറ്റിലിലാണ് കെ.എം എബ്രാഹം സ്വതന്ത്ര ഡയറക്ടറായി പ്രവർത്തിക്കുന്നത്. കമ്പനിയുടെ വെബ്സെറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഉദ്യേഗ് സ്ഥർ വിരമിച്ച രണ്ട് വർഷത്തേക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തകരിക്കുത് എന്ന് വ്യവസഥ ഉണ്ട്. ഈ വ്യവസ്ഥയാണ് കെ.എം ഏബാഹം ലംഘിച്ചിരിക്കുന്നത്. കി ഫ്ബി യിൽ നിന്നും രണ്ടേ മുക്കാൽ ലക്ഷം പ്രതിമാസ ശബളവും മറ്റ് ആനുകുല്യങ്ങളും സർക്കാർ പെൻഷനും കൈപറ്റുന്നതിന് പുറെ മയാണ് മുത്തുറ്റിൽ നിന്നും ‘അദദേഹം പ്രതിഫലം വാങ്ങുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അൻവർ സാദത്ത് എംഎൽ.എയം നിയമസഭയിൽ രേഖാമുലം ചോദ്യം ഉന്നയിച്ചങ്കിലും ഇതു വരെ മറുപടി നൽകിയിട്ടില്ല. കിഫ്ബിയിലെ കുടുതൽ ക്രമക്കേടുകൾ പുറത്ത് വരുമ്പോഴാണ് സി.ഇ.ഒ സ്വകാര്യ സ്ഥാപനത്തിലും ഉന്നത പദവി വഹിക്കുന്നത് .

ഈ വർഷം ജനുവരിയിലാണ് മുത്തൂറ്റ് ക്യാപ്പിറ്റലിന്‍റെ ഇൻഡിപ്പെൻഡന്‍റ് ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റത്. സർക്കാർ പദവികളിൽ ഇരിക്കുമ്പോൾ സ്വകാര്യ സ്ഥാപനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ പാടില്ല എന്ന ചട്ടം കെ.എം എബ്രഹാം തെറ്റിച്ചതായാണ് ആക്ഷേപം. പ്രതിമാസം 2.45 ലക്ഷം രൂപയാണ് സ്വകാര്യ സ്ഥാപനത്തിൽനിന്ന് ശമ്പളമായി കൈപ്പറ്റുന്നത്.

ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ സർക്കാരിൽനിന്ന് കൈപ്പറ്റുന്നതിന് പുറമെയാണ് സ്വകാര്യ സ്ഥാപനത്തിൽനിന്ന് 2.45 ലക്ഷം രൂപയും വാങ്ങുന്നത്.