ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയെ കുഴിച്ചുമൂടുമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, June 6, 2019

Ramesh-Chennithala

ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയെ കുഴിച്ചുമൂടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാനുള്ള ശ്രമമാണ് സർക്കാരിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ അധ്യാപക സംഘടനകൾ സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപൂർണ്ണമായ ഖാദർ കമ്മറ്റി റിപ്പോർട്ട് തിടുക്കത്തിൽ നടപ്പാക്കിയത് വിദ്യാഭ്യാസ മേഖലയെ ഒന്നാകെ തകർക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എം അധ്യാപക സംഘടനയുടെ നയമാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ അധ്യാപക-സർവ്വീസ് സംഘടനകൾ സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷ ഒരുമിച്ച് നടത്തുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. പൊതുവിദ്യാഭ്യാസത്തെ തകർത്ത് മാർക്സിസ്റ്റുവത്കരണം നടപ്പിലാക്കാനുമുള്ള സർക്കാർ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ തെറ്റായ നടപടി തിരുത്താൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക സംഘടനാ നേതാക്കളാണ് എം.സലാഹുദ്ദീൻ, ആർ. അരുൺകുമാർ, ജി.വി ഹരി തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.