സാലറി കട്ടിനെതിരെ കെജിഎംഒഎ ; അനിശ്ചിതകാല നിസഹകരണ സമരവുമായി മുന്നോട്ടെന്ന് ഡോക്ടർമാർ

Jaihind News Bureau
Thursday, September 24, 2020

 

തിരുവനന്തപുരം: സാലറി കട്ടിനെതിരെ പ്രത്യക്ഷ സമരവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ഒക്ടോബര്‍ രണ്ടിന് സംഘടനയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്തും. അനിശ്ചിതകാല നിസഹകരണ സമരവുമായി മുന്നോട്ട് പോകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പിടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം, കഴിഞ്ഞ ആറ് മാസത്തിനിടെ പിടിച്ച ശമ്പളം ഉടൻ തിരികെ നല്‍കുക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  സമരം.