കെവിൻ വധക്കേസ് : ഡിവൈഎസ്പി ഗിരീഷ് പി സാരഥിയെ ഇന്ന് വിസ്തരിക്കും

Jaihind Webdesk
Friday, June 14, 2019

Kevin-Murder Case

കെവിൻ വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയെ ഇന്ന് വിസ്തരിക്കും. ഡിവൈഎസ്പി ഇന്ന് വിസ്തരിക്കുന്നതോടെ പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയാകും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷൻ വിഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട നിർണായകമായ സാക്ഷിവിസ്താരം ആണ് ഡിവൈഎസ്പിയുടെത്‌. 176 സാക്ഷികളാണ് പ്രോസിക്യൂഷനെ ഭാഗത്ത് ഉണ്ടായിരുന്നത് ഇതിൽ 122 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. നാല് സാക്ഷികൾ കൂറ് മാറുക യും 63 പേരെ ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 24നാണ് പ്രോസിക്യൂഷൻ സാക്ഷി വിസ്താരം ആരംഭിച്ചത്.



[yop_poll id=2]