കെവിൻ വധക്കേസ് : ഇന്നും സാക്ഷിവിസ്താരം നടക്കും; ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും

Jaihind Webdesk
Monday, May 20, 2019

കെവിൻ വധക്കേസിൽ ഇന്ന് ആറ് സാക്ഷികളെ വിസ്തരിക്കും. കെവിന്‍റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉൾപ്പെടെയാണ് ഇന്ന് നടക്കുക. ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാർ കോടതിയിൽ ഹാജരായി മൊഴി നൽകും. പിന്നാക്ക വിഭാഗത്തിൽ പെട്ട കെവിനെ വിവാഹം ചെയ്താൽ അഭിമാനം നഷ്ടപ്പെടുമെന്ന് പിതാവ് പറഞ്ഞതായി നീനു വിചാരണ കോടതിയിൽ മൊഴി നൽകിയിരുന്നു. ദുരഭിമാനക്കൊല എന്ന പ്രോസിക്യൂഷൻ വാദത്തിന് ബലം നൽകുന്ന രേഖയുടെ ആധികാരികതയിലാണ് തഹസിൽദാർ വ്യക്തത നൽകുക. പുനലൂർ ചാലിയേക്കര സ്വദേശികളും പ്രതികളുടെ സുഹൃത്തുക്കളുമായ അഞ്ച് പേരെ കൂടി ഇന്ന് വിസ്തരിക്കും

teevandi enkile ennodu para