ഇന്നും നാളെയും സംസ്ഥാനത്ത് കൊവിഡ് കൂട്ട പരിശോധന

Jaihind Webdesk
Thursday, July 15, 2021

സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന നടത്തും. 3.75 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കുകയാണ് ആരോഗ്യവകുപ്പിന്‍റെ ലക്ഷ്യം. ഇന്ന് 1.25 ലക്ഷം പേരേയും നാളെ 2.5 ലക്ഷം പേരേയും പരിശോധിക്കും.

തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുകയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. കൊവിഡ് വേഗത്തിൽ കണ്ടെത്തി പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം.