കേരളീയത്തില്‍ ആദിവസാ വിഭാഗത്തെ പ്രദര്‍ശനവസ്തുവാക്കിയ സംഭവം; ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ഡിജിപിയോടും ചീഫ്‌സെക്രട്ടറിയോടും വിശദീകരണം തേടി


സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ പ്രദര്‍ശന വസ്തുവാക്കിയെന്ന പരാതിയില്‍ ഇടപെട്ട് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍. കേരളീയത്തിലെ ആദിവാസി വിഭാഗത്തിന്റെ പരിപാടിയാണ് വിവാദമായത്. ആദിവാസി വിഭാഗത്തെ വേഷം കെട്ടി നിര്‍ത്തിയെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. ആദിവാസികളെ ഷോകേസ് ചെയ്യാന്‍ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഷോകേസില്‍ വയ്‌ക്കേണ്ട ഒന്നല്ല ആദിവാസികള്‍. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഫോക്‌ലോര്‍ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. കനകക്കുന്നിലെ ആദിവാസി പ്രദര്‍ശനം വലിയ രീതിയില്‍ വിമര്‍ശനത്തിന് വഴിച്ചിരുന്നു.

Comments (0)
Add Comment