തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതി കേരളം. പോളിംഗ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ട നിര തുടരുകയാണ്. ക്യൂവില്‍ നിന്ന എല്ലാവര്ക്കും സ്ലിപ് നൽകിയതിനാൽ വോട്ട് രേഖപ്പെടുത്താന്‍ കഴിയും. 70.03% ശതമാനം പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം-66.39, ആറ്റിങ്ങല്‍-69.36, കൊല്ലം-67.79, പത്തനംതിട്ട-63.32, മാവേലിക്കര-65.83, ആലപ്പുഴ-74.14, കോട്ടയം-65.57, ഇടുക്കി-66.34, എറണാകുളം-67.82, ചാലക്കുടി-71.50, തൃശൂര്‍-71.70, പാലക്കാട്-72.20, ആലത്തൂര്‍-72.12, പൊന്നാനി-67.22, മലപ്പുറം-71.10, കോഴിക്കോട്-72.67, വയനാട്-72.52, വടകര-72.71, കണ്ണൂര്‍-75.32, കാസര്‍ഗോഡ്-73.84 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.
പ്രമുഖ നേതാക്കളും സിനിമാ താരങ്ങളും രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. പല ബൂത്തുകളിലും രാവിലെ വോട്ടിംഗ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചാണ് വോട്ട് രേഖപ്പെടുത്താന്‍ തുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിനാണ്.