കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിൽ വിസിയും സിപിഎം അംഗങ്ങളും തമ്മിൽ തർക്കം

 

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിനിടെ വാഗ്വാദം. വോട്ടെണ്ണലിനെ ചൊല്ലി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലും സിപിഎം അംഗങ്ങളും തമ്മിലാണ് തർക്കം. വിസിയുടെ ഓഫീസിന് മുന്നിൽ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു. വോട്ടെണ്ണിയില്ലെങ്കിൽ പിരിഞ്ഞു പോകില്ലെന്നാണ് സിപിഎം അംഗങ്ങളുടെ നിലപാട്. വിദ്യാർത്ഥി പ്രതിനിധികളുടെ വോട്ടിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമാകാതെ വോട്ടെണ്ണിലെന്ന നിലപാടിലാണ് വിസി. തങ്ങളുടെ സെനറ്റംഗങ്ങളെ വിസി ഭീഷണിപ്പെടുത്തിയെന്ന് എസ്എഫ്ഐ ആരോപിച്ചു. പുറത്തിറങ്ങിയാൽ വിസിയെ തടയുമെന്നും പ്രതിഷേധം കടുപ്പിക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

Comments (0)
Add Comment