നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാനിരിക്കെ സെമസ്റ്റർ ഫീസ് കുത്തനെ കൂട്ടി കേരള സർവകലാശാല; വിദ്യാർത്ഥികള്‍ ആശങ്കയില്‍

 

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാനിരിക്കെ സെമസ്റ്റർ ഫീസ് കുത്തനെ കൂട്ടി കേരള സർവകലാശാല. 12500 രൂപയാണ് പുതുക്കിയ സെമസ്റ്റർ ഫീസ് എന്നാണ് ഡെപ്യൂട്ടി രജിസ്ട്രാറുടെ ഉത്തരവിലുള്ളത്. ജൂലൈയിൽ നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാൻ ഇരിക്കയാണ് കേരള സർവകലാശാലയുടെ പുതിയ ഉത്തരവ്. സയൻസ് വിഭാഗം കോഴ്സുകൾക്കാണ് പത്തിരട്ടിയിലേറെ ഫീസ് കൂട്ടിയിരിക്കുന്നത്.

12500 രൂപയാണ് പുതുക്കിയ സെമസ്റ്റർ ഫീസ്. അതേസമയം മറ്റു കോഴ്സുകൾക്ക് 7500 രൂപയാണ് സെമസ്റ്റർ ഫീസ്. സർക്കാർ എയ്ഡഡ് കോളേജുകളിൽ 1000 രൂപയും സർക്കാർ കോളേജുകളിൽ 690 രൂപയുമാണ് നിലവിലെ ഫീസ്. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഫീസ് കുത്തനെ ഉയർത്തിയത് വിദ്യാർത്ഥികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുവാനും സാധ്യത ഉണ്ട്.

Comments (0)
Add Comment