കേരളത്തില്‍ ബലിപെരുനാള്‍ ഓഗസ്റ്റ് 12ന്

Jaihind Webdesk
Friday, August 2, 2019

മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഗസ്റ്റ് 12 ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കോഴിക്കോടും കാപ്പാടും കൊല്ലത്തും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 12 ന് സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

ഇന്ന് മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫാ നോമ്പ് ആഗസ്റ്റ് 11 നും ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസലിയാര്‍, സയിദ് നാസര്‍ ഹയ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മദ് ഹാജി, കാന്തപുരം വിഭാഗം സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ എന്നിവര്‍ അറിയിച്ചു.

കൊല്ലത്ത് മാസപ്പിറവി ദൃശ്യമായതിനാൽ ബലിപെരുന്നാൾ  ഓഗസ്റ്റ് 12 ആയിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ്‌ മൗലവി അറിയിച്ചു. കോഴിക്കോട് കാപ്പാട് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായതിനാല്‍ ബലിപെരുന്നാൾ ഓഗസ്റ്റ് 12 തിങ്കളാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി അറിയിച്ചു.