സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യത. തീരദേശ ജില്ലകളിൽ 12 സെന്റിമീറ്റർവരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ മാസം 16വരെ കനത്ത മഴ തുടരും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴ വരുംദിവസങ്ങളിലും ശക്തി പ്രാപിക്കുമെന്നാണ് നിഗമനം. തീരദേശപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭങ്ങളാണ് ഇതിനെ തുടർന്ന് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും ഇത് തുടർന്നേക്കും. മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് നേരത്തെ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

കേരളതീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ തിരമാലകൾ 3.5 മീറ്റർ മുതൽ 4.5 മീറ്റവരെ ഉയരാനുള്ള സാധ്യതയുണ്ട്. കടലിനോട് അടുത്ത മേഖലകളിലെല്ലാം വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. ഒമ്പത് ജില്ലകളിൽ വ്യാപക മഴക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കി.മീ വരെയാകാനും സാധ്യതയുണ്ട്. ബുധനാഴ്ച സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. കോഴിക്കോട് വടകരയിൽ 10 സെന്‍റിനീറ്റർ മഴയാണ് രേഖപ്പെടുത്തിയത്കൂടുതൽ മഴയുണ്ടായത്. തൃശൂരിലെ ഏനാമക്കൽ ഒമ്പത് സന്റെീ മീറ്ററും മഴ ചെയ്തു.

Rainkerala
Comments (0)
Add Comment