തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍വെച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ബംപര്‍ സമ്മാനം. അഞ്ച് പേര്‍ക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം.