പനിച്ച് വിറച്ച് കേരളം; കാലവര്‍ഷം കനത്തതോടെ പകർച്ചവ്യാധി വ്യാപനം രൂക്ഷം; ഇന്നലെ മാത്രം 11,329 പേർ പനിക്ക് ചികിത്സ തേടി

തിരുവനന്തപുരം: സംസ്ഥാനത്ത്  കാലവര്‍ഷം കനത്തതോടെ പകർച്ചവ്യാധി വ്യാപനം രൂക്ഷം. രണ്ടാഴ്ചക്കുള്ളിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് 23 പേർ മരിച്ചു. മുൻ കരുതൽ നടപടികൾ സ്വീകരിക്കുന്നത്തിൽ ആരോഗ്യവകുപ്പു പരാജയപ്പെട്ടതാണ് പകർച്ച വ്യാധി വ്യാപിക്കുന്നതിന് കാരണമെന്ന് പരക്കെ  ആക്ഷേപമുണ്ട്.

ഇന്നലെ മാത്രമായി കേരളത്തിൽ 11,329 പേർ പനിക്ക് ചികിത്സ തേടിയെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് 23 പേരാണ് മരിച്ചത്. ഡെങ്കിപ്പനിക്ക് പുറമേ ഇപ്പോൾ എലിപ്പനിയും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. 48 പേർക്ക് ഡെങ്കിപ്പനി സ്വീകരിച്ചപ്പോൾ 5 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. അടൂർ പെരിങ്ങനാട് സ്വദേസി രാജനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മഴക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്ത് പരിസര ശുചീകരണവും ഉറവിട നശീകരണവും ഊർജിതമായി നടത്തിയെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. എന്നാൽ ഇത് കാര്യക്ഷമമായിരുന്നില്ല എന്നാണ് പകർച്ച വ്യാധി വ്യാപകമാകുന്നത്തിന്‍റെ  കണക്കുകൾ തെളിയിക്കുന്നത്. എന്നാൽ കാലവർഷക്കാലത്തിന്റെ തുടക്കം തന്നെ പനിബാധിതരും പനിബാധിച്ച് മരിച്ചവരുടെ എണ്ണവും കൂടുതലാണ്. എല്ലാ ജില്ലകളിലും മുന്നിൽ നിൽക്കുന്നത് ഡെങ്കിപ്പനിയാണ്. ചികത്സാ സൗകര്യങ്ങൾ കൂടുതലുള്ള മറ്റു ജില്ലകളിലെ കാൾ കൂടുതലാണ് മലപ്പുറത്ത് പനി ബാധിക്കുന്നവരുടെ എണ്ണം. ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം പേർ പനി ബാധിച്ച് ചികിത്സ തേടിയത് മലപ്പുറത്തായിരുന്നു. 1650 പേരാണ് ഇവിടെ പനിക്ക് ചികിത്സ തേടിയെത്തിയത്.

Comments (0)
Add Comment