സംസ്ഥാനത്ത് 127 പേർക്ക് കൂടി കൊവിഡ്; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്; 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; കൂടുതൽ രോഗികൾ കൊല്ലത്തും പാലക്കാടും

Jaihind News Bureau
Saturday, June 20, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 127 പേര്‍ക്ക്. ഇത് വരെയുള്ള ഏറ്റവും കൂടുതല്‍ കണക്കാണിത്. 57 പേരാണ് രോഗമുക്തരായത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, കോട്ടയം 11, കാസര്‍കോട് 7, തൃശ്ശൂര്‍ 6, മലപ്പുറം, വയനാട്, തിരുവനന്തപുരം 5, കണ്ണൂര്‍, ആലപ്പുഴ – 4, എറണാകുളം 3, ഇടുക്കി 1 എന്നതാണ് ജില്ല തിരിച്ചുള്ള കണക്ക്.

പുതിയ കൊവിഡ് രോഗികളില്‍ 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ അസുഖം ബാധിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗമുണ്ട്.

ഇന്ന് 4217 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ കേരളത്തില്‍ 3039 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 1450 പേരാണ് ചികിത്സയിലുള്ളത്. 139402 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2036 പേര്‍ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു.

ഇതുവരെ 1,78,559 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 3393 സാംപിളുകളുടെ ഫലം വരാനുണ്ട്.
സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി 37,137 സാംപിളുകള്‍ ശേഖരിച്ചു 37,012 എണ്ണം ഇതില്‍ നെഗറ്റീവാണ്. 111 ഹോട്ട് സ്പോട്ടുകളാണ് നിലവിലുള്ളത്.

teevandi enkile ennodu para