രാജ്യത്ത് ഏറ്റവും കൂടുതൽ ആൾക്കൂട്ട അക്രമങ്ങൾ നടക്കുന്നത് കേരളത്തില്‍

webdesk
Wednesday, March 13, 2019

രാജ്യത്ത് ഏറ്റവും കൂടുതൽ ആൾക്കൂട്ട അക്രമങ്ങൾ നടക്കുന്നത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ് കുര്യനാണ് കണക്കുകൾ ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയത്.  ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് എട്ട് ആൾക്കൂട്ടക്കൊലപാതകങ്ങൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ പൊടിപ്പാറയിൽ കോയ, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു, കൊല്ലം ജില്ലയിലെ അഞ്ചലിൽ അന്യസംസ്ഥാന തൊഴിലാളിയായ മണിക് റോയ് എന്നിവരുടെ കൊലപാതകങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചിയിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്ന് റോഡിൽ ഉപേക്ഷിച്ച് പോയ സംഭവത്തിൽ ചീഫ് സെക്രട്ടറി, ഡിജിപി, കൊച്ചി പൊലീസ് കമ്മീഷണർ എന്നിവരോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം അറിയിച്ചു.[yop_poll id=2]