കെഫ് ഹോൾഡിങ്‌സ് നൂറ് പ്രീഫാബ്രിക്കേറ്റഡ് വീടുകൾ നിർമ്മിച്ച് നൽകും

Jaihind News Bureau
Wednesday, October 24, 2018

കേരളത്തിന്‍റെ പുനർ നിർമാണ പദ്ധതിയിലേക്ക്, യുഎഇ കേന്ദ്രമായ മലയാളി ഉടമസ്ഥതയിലുള്ള കെഫ് ഹോൾഡിങ്‌സ് പത്ത് കോടി രൂപ ചെലവിൽ നൂറ് വീടുകൾ നിർമ്മിച്ച് നൽകും. പതിനൊന്ന് മണിക്കൂറിനുള്ളിൽ നിർമാണം പൂർത്തീയാക്കാവുന്ന പ്രീഫാബ്രിക്കേറ്റഡ് വീടുകളാണ് ഇങ്ങനെ ഒരുക്കുന്നത്. 100 വർഷത്തോളം വരെ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്ന ഇത്തരത്തിലുള്ള ആദ്യ വീടിന് തൃശൂരിൽ തുടക്കമിട്ടു.