സന്തോഷ് ട്രോഫി ഫുട്ബോള്‍: യോഗ്യതാ റൗണ്ട് പോലും കടക്കാതെ കേരളം പുറത്ത്

Jaihind Webdesk
Friday, February 8, 2019

Santhosh Trophy Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ യോഗ്യതാ റൗണ്ട് പോലും കടക്കാതെ നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. സര്‍വീസസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്‍റെ തോല്‍വി വഴങ്ങിയാണ് കേരളം യോഗ്യതാ റൗണ്ട് കടക്കാതെ പുറത്തായത്. മൂന്ന് കളിയില്‍ ഒരു ഗോള്‍ പോലും നേടാതെയാണ് കേരളത്തിന്‍റെ മടക്കം. അതേസമയം ജയത്തോടെ ആറ് പോയിന്‍റുമായി സർവീസസ് ഫൈനൽ റൗണ്ടില്‍ പ്രവേശിച്ചു.

ഗ്രൂ​പ്പ്​ ബി​യി​ൽ മൂന്ന് മ​ത്സ​ര​ങ്ങ​ളിൽ നിന്ന് ര​ണ്ട്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യും ഒരു തോൽവിയും അടക്കമാണ് കേരളം മടങ്ങുന്നത്. ഒരു ഗോൾ പോലും നേടാന്‍ ഈ മൂന്ന് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് കഴിഞ്ഞുമില്ല. പു​തു​ച്ചേ​രി​യോ​ടും ​ തെ​ല​ങ്കാ​ന​യോ​ടുമാണ് കേ​ര​ളം നേരത്തേ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.