കർഷകദ്രോഹ നയങ്ങള്‍ക്കെതിരെ ശവമഞ്ചയാത്ര നടത്തി കേരള പ്രദേശ് കർഷക കോൺഗ്രസ് പ്രതിഷേധം

Jaihind Webdesk
Friday, September 24, 2021

 

തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ ശവമഞ്ചയാത്ര സംഘടിപ്പിച്ചു. വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച ശവമഞ്ചം ചുമന്നുള്ള പ്രതിഷേധ യാത്ര രാജ്ഭവന് മുന്നിലാണ് സമാപിച്ചത്.

പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്തു. എം വിൻസെന്‍റ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലാൽ വർഗീസ് കൽപ്പകവാടി തുടങ്ങിയവർ പങ്കെടുത്തു.