പിണറായി പറത്തി, മരത്തില്‍ കുരുങ്ങി ; നാണക്കേടായി ഡ്രോണ്‍ ഫോറന്‍സിക് ലാബ് ഉദ്ഘാടനം

Jaihind Webdesk
Friday, August 13, 2021

തിരുവനന്തപുരം : കേരള പൊലീസിന്‍റെ ഡ്രോണ്‍ ഫോറന്‍സിക് ലാബ് ഉദ്ഘാടനച്ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറത്തിയ ഡ്രോണ്‍ മരത്തില്‍ കുരുങ്ങി. പൊലീസിന്‍റെ ഭാവിയിലെ ഡ്രോണ്‍ പരീക്ഷണങ്ങള്‍ വ്യക്തമാക്കാന്‍ നടത്തിയ എയര്‍ഷോയ്ക്കിടെയാണ് സംഭവം.

ഡ്രോണുകള്‍ ഭാവിയിലുണ്ടാക്കാന്‍ സാധ്യതയുള്ള സുരക്ഷഭീഷണികൂടി കണക്കിലെടുത്താണ് ഡ്രോണ്‍ ഫോറന്‍സിക് ലാബ് സ്ഥാപിച്ചത്. കേരള പൊലീസിന് ആവശ്യമായ ഡ്രോണ്‍ നിര്‍മാണത്തിനൊപ്പം ശത്രുഡ്രോണുകളെ നിരീക്ഷിക്കുന്ന സംവിധാനവും കേരള പൊലീസിന്‍റെ ലാബിന്‍റെ ഭാഗമാണ്.

മുന്‍പ് ഡിവൈഎഫ്ഐയുടെ  നവകേരള മാർച്ചിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറത്തിയ പ്രാവും പറക്കാനാകാതെ സ്റ്റേജിൽ തന്നെ വീണിരുന്നു. പിണറായിക്ക് പ്രാവിനെ കൊടുക്കുന്നതിനിടയിൽ അതിന്റെ കാലിലെ കെട്ടഴിക്കാൻ സംഘാടകർ വിട്ടു പോയതാണ് പ്രശ്നമായത് .