‘പിണറായി വിജയന്‍റെ വീട്ടുജോലി ചെയ്യുന്ന വാനരസേനയായി കേരള പോലീസ് അധഃപതിച്ചു’; കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി എ അനന്തകൃഷ്ണൻ

Jaihind Webdesk
Friday, June 9, 2023

 

വ്യാജരേഖ വിവാദത്തില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ അനന്തകൃഷ്ണന്‍. വിദ്യയെ അറസ്റ്റ് ചെയ്യാന്‍ നട്ടെല്ലില്ലാത്ത കേരള പോലീസ് പിണറായി വിജയന്‍റെ വീട്ടുജോലി ചെയ്യുന്ന വാനരസേനയായി അധഃപതിച്ചെന്ന് അനന്തകൃഷ്ണന്‍ പറഞ്ഞു. പോലീസിന് ശമ്പളം നല്‍കുന്നത് പൊതുഖജനാവില്‍ നിന്നാണ്. എകെജി സെന്‍ററില്‍ നിന്നല്ല. നട്ടെല്ലില്ലാത്ത പോലീസ് കെഎസ്‌യു സമരത്തെ അടിച്ചമർത്താന്‍ വന്നാല്‍ തെരുവില്‍ കൈകാര്യം ചെയ്യുമെന്നും അനന്തകൃഷ്ണന്‍ വ്യക്തമാക്കി.

അനന്തകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

SFI നേതാവ് വിദ്യയെ അറസ്റ്റ് ചെയ്യാൻ നട്ടെല്ലില്ലാത്ത കേരള പോലീസ് KSU സമരങ്ങളെ അടിച്ചമർത്തുന്ന പിണറായി വിജയന്‍റെ വീട്ടുജോലി ചെയ്യുന്ന വാനരസേനയായി അധഃപതിച്ചിരിക്കുകയാണ്.

നട്ടെല്ലില്ലാത്ത കേരളത്തിലെ പോലീസ് KSU സമരങ്ങളെ അടിച്ചമർത്താൻ വന്നാൽ KSU ക്കാർ തെരുവിൽ കൈകാര്യം ചെയ്യും.

പോലീസിന് മാസശമ്പളം തരുന്നത് കേരളത്തിന്‍റെ പൊതു ഖജനാവിൽ നിന്നാണ് അല്ലാതെ എകെജി സെന്‍ററിൽ നിന്ന് ദിവസക്കൂലിയല്ലെന്ന് മനസിലാക്കുന്നത് നന്നായിരിക്കും.

എ. അനന്തകൃഷ്ണൻ
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി